യാത്രയിൽ, യാത്രകളിൽ ആദ്യം കണ്ണുകളിലും, പിന്നീട് മനസ്സിലും, അവിടുന്ന് ഹ്യദയത്തിലും കയറിയ കുറേ മുഖങ്ങൾ - ഒരു ചിലവ വളരെ വേഗത്തിൽ, ഒരു പലവ വളരെ കാലങ്ങൾ കൊണ്ട്............
പലതും പഠിപ്പിച്ച് സ്വയമങ്ങ് ഇറങ്ങി പോയ ചില മുഖങ്ങൾ, നൊമ്പരങ്ങൾ............
ഒരു നാൾ തിരിച്ചറിവിന്റെ ഏതോ നിമിഷങ്ങളിൽ സ്വയം ഇറക്കിവിട്ട ചില മുഖങ്ങൾ, മറവികൾ..............
ഒന്നുമില്ലെങ്കിലും, ഒന്നിനുമല്ലെങ്കിലും ഒപ്പം ചേർത്തു പിടിക്കുന്ന ചില മുഖങ്ങൾ, വിശ്വാസങ്ങൾ..........
എന്റെ ഹ്യദയത്തിൽ ജീവിക്കുന്ന മുഖങ്ങളേക്കാൾ, എന്റെ മുഖം ജീവിക്കുന്ന ഹൃദയങ്ങളുടെ മുഖങ്ങളെ കണ്ടെത്തുവാൻ എനിയ്ക്കാകട്ടെ, സ്വപ്നങ്ങൾ...........
നൊമ്പരങ്ങളും, മറവികളും, വിശ്വാസങ്ങളും, സ്വപ്നങ്ങളും പേറി ഞാൻ യാത്ര തുടരട്ടെ, പുതിയ മുഖങ്ങൾ തേടി...........
രാംജി പെരുമുടിയൂർ
°°°°°°°°°°°°°°°°°°°°°°°°°°°°

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ