ആണ്ട്ബലി അഥവാ വാണിജ്യവൽക്കരിക്കപ്പെട്ട വാവുബലി - യെ കുറിച്ച്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സത്യത്തിൽ ആത്മാവിന് അന്നവും, വെള്ളവും ആവശ്യമുണ്ടോ? അറിയില്ല........!!
ഗീതയിലൂടെയും, ഭാഗവതത്തിലൂടെയും കേട്ട ആത്മാവ് എന്ന പദം - ദേഹം ഉപേക്ഷിച്ച് ദേഹി യാത്രയാകുന്നു. അവനവന്റെ കർമ്മഫലങ്ങൾക്ക് അനുസരിച്ച് നരകത്തിലോ, സ്വർഗ്ഗത്തിലോ എത്തപ്പെടുന്നു - രൂപമില്ലാതെ, സ്പർശ്ശനം സാധ്യമല്ലാതെ, തിരികെ യാത്രയില്ലാതെ.
വിധിക്കപ്പെട്ട നരക / സ്വർഗ്ഗ വാസത്തിനു ശേഷം നാരായണനിൽ മുക്തി പ്രാപിക്കുകയോ, പുനർജ്ജനിക്കുകയോ ചെയ്യുന്നു.......
നരനിൽനിന്ന് നാരായണനിലേക്ക് - ഓരോ ജീവന്റെയും യാത്ര...........
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
അപ്പോൾ ചോദ്യങ്ങൾ എന്താന്നു വച്ചാൽ;
നാരായണനിൽ മോക്ഷമടഞ്ഞ ആത്മാവിന് പിന്നീടെന്തിനീ ആണ്ട്ബലി അഥവാ പ്യത് തർപ്പണം?
പുനർജനിച്ചു വെങ്കിൽ മറ്റൊരു ദേഹമായ് പാരിൽ വസിക്കുന്ന ജീവന് ആണ്ട്ബലി അർപ്പിക്കാമോ?
പല ജന്മമുണ്ടെങ്കിൽ ആത്മാവിന് ബലിയർപ്പിക്കേണ്ടത് ഏത് ജന്മത്തിലെ പിൻഗാമികളാണ്?
കർമ്മഫലം അനുഭവിക്കാൻ സ്വർഗ്ഗത്തിലോ നരകത്തിലോ എത്തപെട്ട ആത്മാവിന് ബലിയർപ്പണം സ്വീകരിക്കാൻ സാധിക്കുമോ?
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
സാഹോദര്യത്തിന്റെയും, ബന്ധങ്ങളുടെയും നിലനിൽപ്പിനും, ഓരോ വർഷങ്ങളിലും സംഭവിച്ച - സംഭവിച്ചേക്കാവുന്ന പിണക്കങ്ങളുടേയും, അകൽച്ചകളുടേയും പുനരേകീകരണമാകണം ഓരോ ശ്രാദ്ധ ദിനങ്ങളും. അത് സംഭവിക്കേണ്ടത് ആദ്യം സ്വ മനസ്സുകളിലും, സ്വഭവനങ്ങളിലുമാകണം. എന്നിട്ട് എല്ലാ ഉറ്റവരും, ഉടയവരു മായി കൂടി ചേരുവാൻ സാധിക്കണം........
ആരുടെയും വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നില്ല, ഇത് എന്റെ തോന്നലുകൾ മാത്രം......
'''''''''''''''''''''''''''''''''''''''''''''''''''''''
രാംജി പെരുമുടിയൂർ
''''''''''''''''''''''''''''''''''''''''''''''''''''''''
രാംജി പെരുമുടിയൂർ
''''''''''''''''''''''''''''''''''''''''''''''''''''''''
